മലയാളി താരം ശ്രീകുട്ടൻ വി എസ് ഇനി ജംഷദ്പൂരിനായി ISL കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരളയുടെ താരമായിരുന്ന യുവ സ്ട്രൈക്കർ ശ്രീകുട്ടൻ വി എസ് ഇനി ജംഷദ്പൂർ എഫ് സിയുടെ താരം. ശ്രീകുട്ടനെ 2 വർഷത്തെ കരാറിൽ ജംഷദ്പൂർ സൈൻ ചെയ്തു. അവസാന മൂന്ന് സീസണായി ശ്രീകുട്ടൻ ഗോകുലം കേരളക്ക് ഒപ്പം ഉണ്ടായിരുന്നു. ആദ്യം കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോൺ കരാറിലും പിന്നീട് സ്ഥിര കരാറിലും ശ്രീകുട്ടൻ ഗോകുലത്തിനായി കളിച്ചു.

ശ്രീകുട്ടൻ 24 06 25 17 00 09 466

ഗോകുലം കേരളക്ക് ഒപ്പം ഒരു ഐ ലീഗ് കിരീടം നേടിയിട്ടുണ്ട്. മുമ്പ് എഫ് സി കേരളയുടെ താരമായിരുന്നു ശ്രീകുട്ടൻ. ARA എഫ് സിക്കായും കെ എസ് ഇ ബിക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്. സെന്റ് തോമസ് തൃശ്ശൂരിലൂടെ വളർന്നു വന്ന താരമാണ്.