സൗരവ് ദാസ് ഈസ് ബംഗാളിൽ തുടരും

20210907 153240

ഈസ്റ്റ് ബംഗാൾ താരം സൗരവ് ദാസ് ഈസ്റ്റ് ബംഗാളിൽ തുടരും. ഈസ്റ്റ് ബംഗാൾ മധ്യനിര താരവുമായി ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. താരം കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിയിൽ നിന്നാണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്‌. സ്വന്തമാക്കിയത്. താരം മുംബൈ സിറ്റിയിൽ രണ്ട് വർഷത്തോളം കളിച്ചിരുന്നു. നേരത്തെ കൊൽക്കത്തൻ ക്ലബായ മോഹൻ ബഗാനൊപ്പം ആയിരുന്നു സൗരവ് ദാസ് കളിച്ചിരുന്നത്. ബഗാനൊപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം സൗരവ് ദാസ് നേടിയിട്ടുണ്ട്.

Previous articleബ്രാഡൻ ഇന്മാൻ ഇനി മുംബൈ സിറ്റിക്ക് ഒപ്പം
Next articleജമൈക്കൻ താരം ബ്രൗൺ നോർത്ത് ഈസ്റ്റിൽ തുടരും