ബ്രാഡൻ ഇന്മാൻ ഇനി മുംബൈ സിറ്റിക്ക് ഒപ്പം

Img 20210907 152558

കഴിഞ്ഞ സീസണിൽ മോഹൻ ബഗാനിലും ഒഡീഷയിലും ഒക്കെ ഉണ്ടായിരുന്ന മധ്യനിര താരം ബ്രാഡ് ഇന്മാർ ഇത്തവണ മുംബൈ സിറ്റിക്കായി കളിക്കും. താരത്തെ എ ലീഗ് ക്ലബായ ബ്രിസ്ബൈൻ റോറിൽ നിന്നാണ് മുംബൈ സിറ്റി സ്വന്തമാക്കിയത്. ഒരു വർഷത്തെ കരാറിലാണ് താരം ഇപ്പോൾ ബഗാനിലേക്ക് എത്തുന്നത്.

അവസാന സീസണിൽ ബ്രിസ്ബൈനിൽ നിന്ന് ഇന്ത്യയിൽ എത്തിയ ഇന്മാൻ ആദ്യം മോഹൻ ബഗാനിലും പിന്നീട് ഒഡീഷയിലും കളിച്ചു. ആകെ 13 ലാലിഗ മത്സരങ്ങൾ കളിച്ചിരുന്നു. 29കാരനായ താരം മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിന് വേണ്ടി കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ക്ലബുകളായ റോക്ഡൈൽ, പീറ്റർബോറോ യുണൈറ്റഡ് എന്നിവയ്ക്കായും കളിച്ചിട്ടുണ്ട്. ഇന്മാൻ ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിൽ ആണെങ്കിലും സ്കോട്ലാൻഡ് യൂത്ത് ടീമുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്.

Previous article“എനിക്ക് ഒലെയെ വിശ്വസിക്കേണ്ടതുണ്ട്. അദ്ദേഹത്തിന് എന്നെ ആവശ്യമില്ലെങ്കിൽ, എന്നെ ക്ലബ് വിടാൻ അനുവദിക്കുമായിരുന്നു” – വാൻ ഡെ ബീക്
Next articleസൗരവ് ദാസ് ഈസ് ബംഗാളിൽ തുടരും