ചെന്നൈയിന് സ്ലൊവാക്യയിൽ നിന്ന് ഒരു സ്ട്രൈക്കർ

ഐ എസ് എൽ ക്ലബായ ചെന്നൈയിൻ എഫ് സി പുതിയ സീസണു വേണ്ടി പുതിയ സ്ട്രൈക്കറെ കൊണ്ടു വന്നു. സ്ലൊവാക്യൻ സ്വദേശിയായ ജാകബ് സിൽവസ്റ്റർ ആണ് ചെന്നൈയിനിൽ എത്തിയിരിക്കുന്നത്. ഒരു വർഷത്തെ കരാറിൽ ആണ് താരം ചെന്നൈയിനിൽ എത്തുന്നത്. വാൽസ്കിസിന് പകരക്കാരൻ ആകാൻ സിൽവസ്റ്റർക്ക് ആകും എന്ന് ചെന്നൈയിൻ വിശ്വസിക്കുന്നു. 31കാരനായ താരം ഇസ്രായേലിൽ നിന്നാണ് ഇപ്പോൾ ചെന്നൈയിൽ എത്തിയിരിക്കുന്നത്.

അവസാന സീസണിൽ ഇസ്രായേൽ ക്ലബായ‌ എഫ് സി അശ്ദോദിലായിരുന്നു കളിച്ചിരുന്നത്. ഇസ്രായേൽ ക്ലബുകളായ യഹൂദ, ബൗറ്റർ ജെറുസലേം എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്. ക്രൊയേഷ്യൻ ചാമ്പ്യന്മാരായ ഡൈനാമോ സഗ്രെബിനു വേണ്ടിയു മുമ്പ് കളിച്ചിട്ടുണ്ട്.