മുൻ ബർമിങ്ഹാം സിറ്റി താരം ഈസ്റ്റ് ബംഗാളിൽ

ഈസ്റ്റ് ബംഗാൾ ഒരു പുതിയ വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കി. കോംഗോ രാജ്യാന്തര ടീമിനു വേണ്ടി കളിക്കുന്ന താരം ജാക്വസ് മഗോമയാണ് ഈസ്റ്റ് ബംഗാളിൽ എത്തിയിരിക്കുന്നത്. മധ്യനിര താരമായ മഗോമ ഇംഗ്ലീഷ് ക്ലബായ ബർമിങ്ഹാം സിറ്റിക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുണ്ട്. ബർമിങ്ഹാമിനു വേണ്ടി അഞ്ചു വർഷത്തോളം താരം കളിച്ചിട്ടുണ്ട്. 180ൽ അധികം മത്സരങ്ങൾ അവിടെ കളിച്ചു.

മുമ്പ് ചാമ്പ്യൻഷിപ്പ് ക്ലബുകളായ ഷെഫീൽഡ് വെനെസ്ഡേ, ബർട്ടൺ ആൽബിയൺ എന്നീ ക്ലബുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഇടതു വിങ്ങിൽ ആണ് ബർമിങ്ഹാമിൽ താരം കളിച്ചിരുന്നത്. മിഡ്ഫീൽഡറായും അറ്റാക്കിങ് പ്ലയറായും ഒക്കെ ഇറങ്ങാനുള്ള ടാലന്റ് മഗോമോയ്ക്ക് ഉണ്ട്. തന്റെ രാജ്യമായ കോംഗോയ്ക്ക് വേണ്ടി 21 മത്സരങ്ങളും താരം ഇതുവരെ കളിച്ചിട്ടുണ്ട്.