തന്റെ കുട്ടിയുടെ പേര് ഇമ്രാൻ എന്ന് ഇടാനുള്ള കാരണം വ്യക്തമാക്കി സിപോവിച്

Picsart 22 06 04 22 28 26 656

കേരള ബ്ലാസ്റ്റേഴ്സിന്റെ എനസ് സിപോവിച് കഴിഞ്ഞ ആഴ്ച തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ ജന്മവാർത്ത വാർത്ത പങ്കുവെച്ചിരുന്നു. ഇമ്രാൻ എന്ന് തന്റെ മകന് പേരിടാൻ കാരണം എന്താണെന്ന് ഇന്ന് സിപോവിച് വ്യക്തമാക്കി. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായ ഇമ്രാൻ ഖാന്റെ പേരിൽ നിന്നാണ് ഇമ്രാൻ എന്ന പേര് ഇട്ടത് എന്ന് സിപോവിച് പറഞ്ഞു. ബയോ ബബിളിൽ ഇരിക്കെ ഭാര്യയുമായും ഒരുമിച്ച് താൻ എല്ലാ മത്സരങ്ങളും കാണാറുണ്ടായിരുന്നു. നോർത്ത് ഈസ്റ്റിന്റെ കളിക്കിടയിൽ ഈ പേരു കേട്ട് ഭാര്യയാണ് കുഞ്ഞിന്റെ പേര് ഇമ്രാൻ എന്ന് ഇടണം എന്ന് തീരുമാനിച്ചത് എന്നും സിപോവിച് പറഞ്ഞു.

തന്റെ പേര് സിപോവിച് കുഞ്ഞിന് ഇട്ടതിൽ സന്തോഷം ഉണ്ടെന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം ഇമ്രാൻ ഖാൻ പറഞ്ഞു. തന്റെ പേര് ആ കുഞ്ഞ് വലുതാക്കട്ടെ എന്നും ഇമ്രാൻ പറഞ്ഞു.‌ താൻ ഈ വാർത്ത തന്റെ മാതാവുമായി പങ്കുവഹിച്ചു എന്നും അമ്മ കുട്ടിക്ക് എല്ലാവിധ നന്മയും നേർന്നും എന്നും ഇമ്രാൻ പറഞ്ഞു.

Previous article60 റൺസ് ജയം നേടി അഫ്ഗാനിസ്ഥാന്‍
Next articleഅവസാന ഓവറുകളിൽ കളി കളഞ്ഞ് നെതര്‍ലാണ്ട്സ്, മൂന്നാം ഏകദിനത്തിലും വെസ്റ്റിന്‍ഡീസിന് വിജയം