അവസാന ഓവറുകളിൽ കളി കളഞ്ഞ് നെതര്‍ലാണ്ട്സ്, മൂന്നാം ഏകദിനത്തിലും വെസ്റ്റിന്‍ഡീസിന് വിജയം

Sports Correspondent

Westindies

309 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ നെതര്‍ലാണ്ട്സ് 43 ഓവറിൽ 239/3 എന്ന നിലയിലായിരുന്നുവെങ്കിലും അവസാന ഓവറുകളിൽ തകര്‍പ്പന്‍ ബൗളിംഗുമായി വെസ്റ്റിന്‍ഡീസ് എത്തിയപ്പോള്‍ ആതിഥേയര്‍ 288 റൺസിന് ഓള്‍ഔട്ട് ആയി. ഇതോടെ മൂന്നാം ഏകദിനത്തിൽ 20 റൺസിന്റഎ വിജയം നേടി വെസ്റ്റിന്‍ഡീസ് പരമ്പര തൂത്തുവാരി.

ശതകങ്ങള്‍ നേടിയ കൈൽ മയേഴ്സും(120) ഷമാര്‍ ബ്രൂക്ക്സും(101*) തിളങ്ങിയപ്പോള്‍ 184 റൺസിന്റെ തകര്‍പ്പന്‍ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വിന്‍ഡീസിന് മുന്നോട്ട് നയിച്ചത്. ബാക്കി താരങ്ങള്‍ക്കാര്‍ക്കും വലിയ സ്കോര്‍ നേടാനായില്ലെങ്കിലും വിന്‍ഡീസ് 308/5 എന്ന സ്കോറാണ് നേടിയത്.

ടോപ് ഓര്‍ഡറിൽ മാക്സ് ഒദൗദ്(89), വിക്രംജിത്ത് സിംഗ്(54) എന്നിവര്‍ക്കൊപ്പം മൂസ അഹമ്മദ് 42 റൺസും നേടിയപ്പോള്‍ 43ാം ഓവറിലെ അവസാന പന്ത് എറിയുമ്പോള്‍ 239/3 എന്ന നിലയിലായിരുന്നു നെതര്‍ലാണ്ട്സ്. അവിടെ നിന്ന് 49 റൺസ് നേടുന്നതിനിടെ 7 വിക്കറ്റാണ് ടീമിന് നഷ്ടമായത്. ഷെര്‍മൺ ലൂയിസ് മൂന്നും അകീൽ ഹൊസൈന്‍, ഹെയ്ഡന്‍ വാൽഷ് എന്നിവര്‍ രണ്ടും വിക്കറ്റാണ് കരീബിയന്‍ സംഘത്തിനായി നേടിയത്.