സിപോവിചും പരിക്കേറ്റ് പുറത്ത്, കേരള ബ്ലാസ്റ്റേഴ്സിന് ആശങ്ക

Img 20211217 193311

കേരള ബ്ലാസ്റ്റേഴ്സിന് പരിക്ക് പ്രശ്നമായി മാറുകയാണ്. ഇതിനകം തന്നെ പരിക്ക് കാരണം രാഹുലിനെയും ആൽബിനോ ഗോമസിനെയും നഷ്ടപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ ഒരു താരത്തിന് കൂടെ പരിക്കേറ്റിരിക്കുകയാ‌ണ്. കേരള ഡിഫൻസിലെ താരമായ സിപോവിചിന് ആണ് പരിക്കേറ്റിരിക്കുന്നത്. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിനിടെ എനെസ് സിപോവിച്ചിന്റെ ക്വാഡ്രിസെപ്‌സ് പേശിക്ക് ആണ് പരിക്കേറ്റത്. അദ്ദേഹം 2 ആഴ്‌ചയ്‌ക്കുള്ളിൽ അദ്ദേഹം പിച്ചിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് ക്ലബ് പറഞ്ഞു. സിപോവിചിനെ അഭാവത്തിൽ ആരാകും ലെസ്കോവിചിന് ഒപ്പം ഇറങ്ങുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്‌

Previous articleഉക്രൈൻ യുവ ലെഫ്റ്റ് ബാക്ക് എവർട്ടണിൽ
Next articleപാക്കിസ്ഥാനെയും തറപറ്റിച്ച് ഇന്ത്യ ജൈത്രയാത്ര തുടരുന്നു