ഉക്രൈൻ യുവ ലെഫ്റ്റ് ബാക്ക് എവർട്ടണിൽ

20211217 164522

ജനുവരി ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി ഡൈനാമോ കീവിന്റെ ഡിഫൻഡർ വിറ്റാലി മൈകോലെങ്കോയെ ഇംഗ്ലീഷ് ക്ലബായ എവർട്ടൺ സ്വന്തമാക്കുന്നു. താരം ഇന്ന് മെഡിക്കൽ പൂർത്തിയാക്കും എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 22 കാരനായ മൈകോലെങ്കോ 21 മില്യൺ നൽകിയാകും എവർട്ടൺ ടീമിൽ എത്തിക്കുന്നത്. ജനുവരി മുതൽ താരത്തിന് എവർട്ടണായി കളിക്കാൻ ആകും.

21 തവണ ഉക്രെയ്‌നായി കളിച്ചിട്ടുള്ള താരമാണ് ഈ ലെഫ്റ്റ് ബാക്ക്. യുവതാരമായത് മുതൽ ഡൈനാമോയ്‌ക്കൊപ്പമായിരുന്നു മൈകൊലെങ്കോ ഉണ്ടായിരുന്നത്. 132 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ കീവിനായി താരം നേടിയിട്ടുണ്ട്.

Previous articleലോക ചാമ്പ്യൻഷിപ്പിൽ സിന്ധു ക്വാർട്ടറിൽ പുറത്ത്
Next articleസിപോവിചും പരിക്കേറ്റ് പുറത്ത്, കേരള ബ്ലാസ്റ്റേഴ്സിന് ആശങ്ക