പൂനെ സിറ്റി കോച്ചിന്റെ നെഞ്ചത്ത് ഷൈജു ദാമോദാരന്റെ ആഹ്ലാദം

ഇന്നത്തെ കേരള ബ്ലാസ്റ്റേഴ്സ്-പൂനെ സിറ്റി മത്സരത്തിന് കമന്ററി പറായാൻ ഷൈജു ദാമോദരൻ ഉണ്ടായിരുന്നില്ല. പകരം കലൂർ ഗ്യാലറിയിലെ വിവിഐപി ബോക്സിൽ ഇരുന്ന് കളി കാണുകയായിരുന്നു ഷൈജു ദാമോദരൻ. പിറകിൽ പൂനെ സിറ്റിയുടെ കോച്ച് റാങ്കോ പോപോവിചും. കളിയിൽ ഉടനീളം വിവിഐപി ബോക്സിൽ ബഹളമുണ്ടാക്കിയ കോച്ചിന് ഷൈജു ദാമോദരനും സംഘവും ചുട്ട മറുപടിയാണ് വിവിഐപി ബോക്സിൽ സിഫ്നിയോസിന്റെ ഗോളോടെ കൊടുത്തത്.

അതുവരെ ബഹളമുണ്ടാക്കിയ റാങ്കോ പോപൊവ്വിചിനെ നിശ്ബദരാക്കി വിവിഐപി ബോക്സിലെ മുഴുവൻ ബ്ലാസ്റ്റേഴ്സ് പ്രേമികളും റാങ്കോയുടെ നെഞ്ചത്ത് കയറി ആഘോഷിച്ചു എന്ന് തന്നെ പറയാം. ഈ ആഘോഷത്തെ കുറിച്ച് ഷൈജു ദാമോദരൻ തന്നെയാണ് ഫേസ്ബുക്കിൽ മത്സര ശേഷം കുറിച്ചത്.

നാലു മത്സരങ്ങളിൽ മോശം സ്വഭാവം കൊണ്ടു ടച്ച്ലൈൻ ബാനിലാണ് പോപോവിച്. അതാണ് അദ്ദേഹം വിവിഐപി ബോക്സിൽ എത്തിയത്. വെറുതെയല്ല ബാൻ കിട്ടിയത് എന്ന് പറഞ്ഞ ഷൈജു ദാമോദരൻ കളിയിൽ ഉടനീളം റാങ്കോ പോപൊവ്വി് റഫറിയെ തെറി വിളിക്കുകയായിരുന്നു എന്നും കൂട്ടിച്ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോളൊരുക്കി ആഷിഖ് കുരുണിയൻ, വീണ്ടും എമേർജിംഗ് പ്ലയർ അവാർഡ്
Next articleഏറ്റവും മികച്ച മത്സരത്തിന് ഏറ്റവും കുറവ് കാണികൾ