ഏറ്റവും മികച്ച മത്സരത്തിന് ഏറ്റവും കുറവ് കാണികൾ

ഈ‌ സീസണിൽ കൊച്ചി കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു ഇന്ന് കേരള ബ്ലാസ്റ്റേഴ്സും പൂനെ സിറ്റിയുമായി നടന്നത്. പക്ഷെ അത് കാണാൻ വന്നതാകട്ടെ സീസണിലെ ഏറ്റവും കുറവ് കാണികളും. വെറും 26586പേരാണ് ഇന്നത്തെ കലൂർ സ്റ്റേഡിയത്തിലെ അറ്റൻഡൻസ്.

കേരള ബ്ലാസ്റ്റേഴ്സ് കടന്നു പോകുന്ന പ്രതിസന്ധി ഘട്ടമാണ് ആരാധകരെ ഗ്യാലറിയിൽ നിന്ന് അകറ്റിയത് എന്നു വേണം കരുതാൻ. കോച്ച് റെനെ മുളൻസ്റ്റീൻ രാജിവെച്ചതും ബെംഗളൂരുവിനോടേറ്റ കനത്ത പരാജയവും ടിക്കറ്റ് കയ്യിൽ ഉള്ളവരെ വരെ‌ സ്റ്റേഡിയത്തിൽ എത്തിച്ചില്ല. വീക്ക് ഡേ ആണ് എന്നതും ആൾക്കാരുടെ എണ്ണം കുറച്ചു.

ആളുകൾ കുറവായിരുന്നു എങ്കിലും ആവേശം ഇന്ന് ഒട്ടും കുറഞ്ഞില്ല. കളി കാണാൻ വന്നവർക്ക് മികച്ച മത്സരം തന്നെ ഇന്ന് കാണാനായി. ഈ പ്രകടനം അടുത്ത കളിയോടെ ആരാധകരെ വീണ്ടും സ്റ്റേഡിയത്തിലേക്ക് എത്തിക്കും എന്നാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപൂനെ സിറ്റി കോച്ചിന്റെ നെഞ്ചത്ത് ഷൈജു ദാമോദാരന്റെ ആഹ്ലാദം
Next articleകോപ്പ ഡെൽ റേ : ബാഴ്സക്ക് സമനില