ഷില്ലോങ്ങ് ലജോങ്ങിന്റെ സാമുവൽ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ

- Advertisement -

പുതിയ സീസണു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഒരു ഇന്ത്യൻ താരത്തെ കൂടെ ടീമിൽ എത്തിച്ചു. ഷില്ലോങ്ങ് ലജോങ് മിഡ്ഫീൽഡർ ആയിരുന്ന സാമുവൽ ലാൽമുവൻപുയിയ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. താരം കേരള ബ്ലാസ്റ്റേഴ്സുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ഷില്ലോങ്ങ് ലജോങ്ങിന്റെ ക്യാപ്റ്റൻ കൂടി ആയിരുന്ന സാമുവൽ അവസാന മൂന്ന് മാസങ്ങളായി മിനേർവയിൽ ലോണിൽ കളിക്കുകയായിരുന്നു.

21കാരനായ സാമുവൽ 2017-18 സീസൺ ഐലീഗിലെ മികച്ച യുവതാരമായി തിരിഞ്ഞെടുക്കപ്പെട്ടിരുന്നു. 19ആം വയസ്സിൽ തന്നെ ലജോങ്ങിന്റെ ക്യാപ്റ്റനായും സാമുവെൽ മാറിയിരുന്നു. 16ആം വയസ്സ് മുതൽ ഷില്ലോങ്ങ് ലജോങ്ങിന്റെ ഒപ്പം ഉള്ള താരമാണ് സാമുവെൽ. കഴിഞ്ഞ സീസണിൽ അത്ര മികച്ച പ്രകടനമല്ല സാമുവെൽ നടത്തിയത് എങ്കിലും മൂന്ന് ഗോളുകൾ ഈ സീസണിൽ താരം നേടിയിട്ടുണ്ട്.

Advertisement