പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ അപേക്ഷ നൽകി മിസ്ബാഹുൽ ഹഖ്

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ അപേക്ഷ നൽകി മുൻ ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖ്.  കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാനെ പരിശീലിപ്പിച്ച മിക്കി ആർതറിന്റെ കാലാവധി നീട്ടികൊടുക്കേണ്ടതില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങിയത്. വിദേശ പരിശീലകനെ നിയമിക്കുന്നതിന് പകരം പാകിസ്ഥാനിൽ നിന്ന് തന്നെയുള്ള ഒരാളെ പരിശീലകനായി നിയമിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നു എന്നും വാർത്തകൾ വന്നിരുന്നു.

പരിശീലകനാവാൻ അപേക്ഷ സമർപ്പിക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻറെ ക്രിക്കറ്റ് കമ്മിറ്റിയിൽ നിന്ന് മിസ്ബാഹ് സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. 2017ലാണ് മിസ്ബാഹുൽ ഹഖ് പാകിസ്ഥാൻ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ വർഷം നടന്ന പാകിസ്ഥാൻ സൂപ്പർ ലീഗിൽ പെഷവാർ സൽമിയുടെ താരമായിരുന്നു മിസ്ബാഹുൽ ഹഖ്.

Previous articleഷില്ലോങ്ങ് ലജോങ്ങിന്റെ സാമുവൽ ഇനി കേരള ബ്ലാസ്റ്റേഴ്സിൽ
Next articleപിന്നിൽ നിന്ന ശേഷം തിരിച്ചു വന്നു ആഷ്ലി ബാർട്ടി, പ്ലിസ്‌കോവ, നിഷികോരി രണ്ടാം റൗണ്ടിൽ