മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ലൂക എർകോലനി കരാർ പുതുക്കി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഡിഫൻഡർ ലൂക എർകോലനി തന്റെ കരാർ പുതുക്കി. ക്ലബിൽ ഒരു വർഷം കൂടെ കരാർ പുതുക്കാനുള്ള ലൂകയുടെ കരാറിൽ ഉള്ള വ്യവസ്ഥ ഉപയോഗിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ കരാർ പുതുക്കിയത്. ഡിഫൻഡറായ താരം അവസാന സീസണുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ടീമുകൾക്ക് വേണ്ടി ഗംഭീര പ്രകടനം തന്നെ നടത്തിയിരുന്നു.

ഇപ്പോൾ യുണൈറ്റഡ് അണ്ടർ 21 ടീമിലാണ് താരം കളിക്കുന്നത്. ഈ സീസണിൽ പരിക്ക് കാരണം വളരെ കുറച്ച് മത്സരങ്ങൾ മാത്രമെ ലൂക കളിച്ചിരുന്നുള്ളൂ. 2016ൽ ഇറ്റാലിയൻ ക്ലബായ ഫാർലിയിൽ നിന്നാണ് ലൂക മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. താമസിയാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് സീനിയർ ടീമിൽ എത്താൻ ആകും എന്നാണ് താരം പ്രതീക്ഷിക്കുന്നത്.

Advertisement