കോഴിക്കോടിന്റെ ഷാഹിൻലാൽ ഇനി ചെന്നൈ സിറ്റിയിൽ

- Advertisement -

കഴിഞ്ഞ സീസൺ അവസാനം കേരള ബ്ലാസ്റ്റേഴ്സിനു ഒപ്പം ഉണ്ടായിരുന്ന ഷാഹിൻ ലാൽ ഇനി ചെന്നൈ സിറ്റിയിൽ കളിക്കും. താരം ചെന്നൈ സിറ്റിയുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. മുമ്പും ചെന്നൈ സിറ്റിയുടെ വല കാത്തിട്ടുള്ള താരമാണ് ഷാഹിൻ ലാൽ. കഴിഞ്ഞ സീസൺ അവസാനം കേരള പ്രീമിയർ ലീഗ് കളിക്കാൻ വേണ്ടിയായിരുന്നു താരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. കേരള പ്രീമിയർ ലീഗിൽ ബ്ലാസ്റ്റേഴ്സിനായി മത്സരങ്ങൾ കളിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട്ടുകാരനായ ഷാഹിൻ ലാൽ കഴിഞ്ഞ ഐ പി എല്ലിൽ ചെന്നൈയിൻ എഫ് സിയിൽ ആയിരുന്നു. അവിടെ കാര്യമായി അവസരങ്ങൾ ലഭിക്കാത്തതോടെ ക്ലബ് വിടുകയായിരുന്നു. മുൻ വിവാ കേരള താരം കൂടിയാണ്. പൂനെ എഫ് സിക്ക് വേണ്ടിയും ഭാരത് എഫ്സിക്ക് വേണ്ടിയും ഷഹിൻ ലാൽ ഗ്ലോവ് അണിഞ്ഞിട്ടുണ്ട്. പൂനെ എഫ് സിക്കു വേണ്ടി പ്രീമിയർ ലീഗ് ക്ലബായ ബ്ലാക്ക്ബേൺ റോവേഴ്സിനെതിരെ കളിച്ചപ്പോൾ വിദേശ മാനേജറുടെ അടക്കം പ്രശംസ പിടിച്ചുപറ്റിയിരുന്നു ഷാഹിൻലാൽ.

Advertisement