റെക്കോർഡ് തിരുത്തിക്കൊണ്ട് അൻസു ഫതി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ ഇറങ്ങുമ്പോൾ ആദ്യ ഇലവനിൽ ഇടം പിടിച്ചിരിക്കുകയാണ് യുവതാരം അൻസു ഫതി. ഇതോടെ അൻസു ഫതി പുതിയ ഒരു റെക്കോർഡും ഇട്ടു. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്ക് വേണ്ടി ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൻസു ഫതി മാറി. ഇന്ന് 16 വയസ്സും 351 ദിവസവുമാണ് അൻസു ഫതിയുടെ പ്രായം.

2017ൽ 17കാരനായ ബോജൻ കളിച്ചത് ആയിരുന്നു ഇതുവരെ ഉള്ള ബാഴ്സലോണ ക്ലബ് റെക്കോർഡ്. ഇന്നത്തോടെ അത് പഴയ കഥയായി. ഇനി ഇന്ന് അൻസു ഫതി സ്കോർ ചെയ്യുകയാണെങ്കിൽ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ തന്നെ ഗോൾ അടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫതി മാറും. ഒളിമ്പിയാകോസിന്റെ പീറ്റർ ഒഫാരികോയ്ക്കാണ് ഇപ്പോൾ ആ റെക്കോർഡ്. 17 വയസ്സും 195 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു പീറ്റർ ഗോൾ നേടിയത്. ഇതിനകം തന്നെ ബാഴ്സലോണക്കായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അൻസു ഫതി ലാലിഗയിൽ മാറിയിട്ടുണ്ട്.