സീസ അക്കാദമിയുടെ ക്യാപ്റ്റനെ എ ടി കെ സ്വന്തമാക്കി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീസ ഫുട്ബോൾ അക്കാദമിയുടെ ക്യാപ്റ്റനെ എ ടി കെ കൊൽക്കത്ത സ്വന്തമാക്കി. ക്യാപ്റ്റനായ അനിൽ ചാവനെയാണ് എ ടി കെ സൈൻ ചെയ്തത്. 20കാരനായ അനിൽ ചാവൻ ഡിഫൻഡർ ആണ്. അവസാന അഞ്ചു വർഷമായി സീസയോടൊപ്പം തന്നെയാണ് അനിൽ കളിച്ചിരുന്നത്. എ ടി കെ കൊൽക്കത്തയുടെ റിസേർവ് ടീമിനു വേണ്ടിയാകും അനിൽ ആദ്യം കളിക്കുക. ഇപ്പോൾ ഡ്യൂറണ്ട് കപ്പിനായി തയ്യാറെടുക്കുകയാ‌ണ് എ ടി കെയുടെ റിസേർവ്സ്. ഡ്യൂറണ്ട് കപ്പിൽ തന്നെ ആയിരിക്കും അനിലിന്റെ ക്ലബിനായുള്ള അരങ്ങേറ്റം.