സാഞ്ചോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യണം എന്ന് റാഷ്ഫോർഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡോർട്മുണ്ടിന്റെ യുവതാരം സാഞ്ചോയെ സൈൻ ചെയ്യണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡ്. സാഞ്ചോ മികച്ച താരമാണ്. പുതിയ ജനറേഷനിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നാണ് സാഞ്ചോ. താരത്തിനൊപ്പം കളിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ട് എന്നും റാഷ്ഫോർഡ് പറഞ്ഞു.

സാഞ്ചോയ്ക്ക് ലോകത്തെ മികച്ച താരമാകാനുള്ള എല്ലാ മികവും ഉണ്ടെന്നും റാഷ്ഫോർഡ് പറഞ്ഞു. യുവതാരം ജേഡൻ സാഞ്ചോയെ യുണൈറ്റഡ് സ്വന്തമാക്കിയേക്കും എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജർമ്മനിയിൽ ഡോർട്മുണ്ടിനായി തകർപ്പൻ പ്രകടനമാണ് സാഞ്ചോ കാഴ്ചവെക്കുന്നത്‌. ഇതുവരെ ഡോർട്മുണ്ടിനായി 69 മത്സരങ്ങളിൽ നിന്ന് 27 ഗോളുകളും 33 അസിസ്റ്റും സാഞ്ചോ നേടിയിട്ടുണ്ട്.

Previous article“നേരത്തെ വിചാരിച്ചതിനേക്കാൾ രണ്ടു വർഷം കരിയറിന്റെ നീളം കൂട്ടും” – ഡിബ്രുയിൻ
Next articleശുഭം സാരംഗി ഒഡീഷ എഫ് സിയിൽ തന്നെ തുടരും