ഹൈദരാബാദ് ക്യാപ്റ്റൻ സാന്റാന ഇനി ക്ലബിനൊപ്പം ഇല്ല

20210304 115240
- Advertisement -

ഹൈദരാബാദിനെ ഈ സീസണിൽ നയിച്ച വിദേശ താരം അരിദനെ സന്റാന ഇനി ക്ലബിനൊപ്പം ഇല്ല. താരത്തിന്റെ കരാർ പുതുക്കണ്ട എന്നാണ് ഹൈദരാബാദ് എഫ് സി തീരുമാനിച്ചിരിക്കുന്നത്. ഈ സീസണിൽ ഹൈദരബാദിന്റെ യുവനിരയെ മുന്നിൽ നിന്ന് നയിക്കാൻ പരിചയ സമ്പത്ത് ഏറെയുള്ള സന്റാനയ്ക്ക് ആയിരുന്നു. എന്നാൽ മെച്ചപ്പെട്ട വിദേശ താരങ്ങളെ ടീമിൽ എത്തിക്കാൻ വേണ്ടിയാണ് സന്റാനയെ റിലീഷ് ചെയ്തിരിക്കുന്നത്.

ഈ സീസണിൽ 10 ഗോളുകളും ന2 അസിസ്റ്റും ഈ സ്പാനിഷ് താരം സംഭാവന ചെയ്തിരുന്നു. സന്റാന മാത്രമല്ല സഹൽ സ്ട്രൈക്കർ ഫ്രാൻ സന്റാസയും ക്ലബ് വിടും. സന്റാസയുടെയും കരാർ പുതുക്കണ്ട എന്നാണ് ക്ലബ് തീരുമാനം. 36 കാരനായ താരം നാലു ഗോളുകളും രണ്ട് അസിസ്റ്റും ഹൈദരബാദിന് വേണ്ടി നേടിയിരുന്നു.

Advertisement