“10ആം സീരി എ കിരീടം നേടണം”

- Advertisement -

തനിക്ക് ഈ സീസണിൽ തുടർച്ചയായ പത്താം സീരി എ കിരീടം നേടണം എന്ന് യുവന്റസ് ക്യാപ്റ്റൻ കെല്ലിനി. 2020ൽ പത്താം ഇറ്റാലിയൻ ലീഗ് കിരീടം, ചാമ്പ്യൻസ് ലീഗ് ഒപ്പം യൂറോ കപ്പ് എന്നിവ നേടണം എന്നാണ് തനിക്ക് ആഗ്രഹം. കെല്ലിനി പറഞ്ഞു. ഇതിൽ ഏതെങ്കിലും ഒരു കിരീടം മാത്രമാണ് നേടുന്നത് എങ്കിലും താൻ സന്തോഷവാനായിരിക്കും എന്നും കെല്ലിനി പറഞ്ഞു.

ഇപ്പോൾ പരിക്കേറ്റ് പുറത്ത് ഇരിക്കുകയാണ് കെല്ലിനി. താൻ പരിശീലനം പുനരാരംഭിച്ചു എന്നും പതിയെ കളത്തിലേക്ക് തിരികെയെത്തും എന്നും കെല്ലിനി പറഞ്ഞു. ഈ പരിക്ക് ഒരു നല്ല വെല്ലുവിളിയായി താൻ ഏറ്റെടുക്കുന്നു എന്നും പരിക്ക് മാറി വന്ന് കരിയറിന്റെ ബാക്കി ആസ്വദിക്കുകയാണ് ലക്ഷ്യമെന്നും കെല്ലിനി പറഞ്ഞു. യുവന്റസിനൊപ്പം 500 മത്സരങ്ങൾ കളിച്ചതും യുവന്റസിന്റെയും ഇറ്റലിയുടെയും ക്യാപ്റ്റനായതും ഒക്കെ വലിയ കാര്യമായി കണക്കാക്കുന്നു എന്നും കെല്ലിനി പറഞ്ഞു.

Advertisement