സഹൽ ഇന്നും ആദ്യ ഇലവനിൽ ഇല്ല, ഈസ്റ്റ് ബംഗാളിനെതിരായ കേരള ബ്ലാസ്റ്റേഴ്സ് ടീം അറിയാം

Img 20201220 182841

ഐ എസ് എല്ലിലെ ആറാം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കിബു വികൂന ഇന്ന് കാര്യമായ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷൻ കാരണം പുറത്തായിരുന്ന കോസ്റ്റ തിരികെയെത്തി‌. കോസ്റ്റയും കോനെയും ആണ് ഇന്ന് സെന്റർ ബാക്ക് കൂട്ടുകെട്ട്. ലെഫ്റ്റ് ബാക്കിൽ ജെസ്സലും റൈറ്റ്ബാക്കിൽ നിശു കുമാറും ഇറങ്ങും.

ഫകുണ്ടോയും വിസെന്റെയും ആകും മധ്യനിര നയിക്കുക. ഫോമിൽ അല്ലാ എങ്കിലും ഗാരി ഹൂപ്പറിനെ തന്നെ അറ്റാക്കിൽ കിബു ഇന്നും ഇറക്കിയിട്ടുണ്ട്‌. സഹൽ അബ്ദുൽ സമദ് ആദ്യ ഇലവനിൽ എത്തിയില്ല എങ്കിലും ബെഞ്ചിൽ ഉണ്ട്.

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, നിശു, കോനെ, കോസ്റ്റ, ജെസ്സൽ, ഫകുണ്ടോ, വിസെന്റെ, രാഹുൽ, രോഹിത്, സത്യസെൻ, ഹൂപ്പർ

Previous articleബോക്സിംഗ് ഡേ ടെസ്റ്റിലും വില്‍ പുകോവസ്കി കളിയ്ക്കില്ല
Next articleഐ എസ് എല്ലിലെ ഏറ്റവും മനോഹര ഗോളുമായി വിഗ്നേഷ്, ഹൈദരാബാദിന്റെ അപരാജിത കുതിപ്പ് അവസാനിച്ചു