ഐ എസ് എല്ലിലെ ഏറ്റവും മനോഹര ഗോളുമായി വിഗ്നേഷ്, ഹൈദരാബാദിന്റെ അപരാജിത കുതിപ്പ് അവസാനിച്ചു

Img 20201220 182645
Credit: Twitter
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ മുംബൈ സിറ്റി ഹൈദരബാദിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മുംബൈ സിറ്റിയുടെ വിജയം. സ്കോർ ഏകപക്ഷീയമാണ് എങ്കിലും മത്സരമുടനീളം ഇരുടീമുകളും ശക്തമായ്ക്ക് പോരാട്ടം ആണ് കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ ഐ എസ് എലിന്റെ ഈ സീസണിൽ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോളും സ്കോർ ചെയ്താണ് മുംബൈ സിറ്റി ലീഡ് എടുത്തത്.

യുവ ഇന്ത്യൻ താരം വിഗ്നേഷിന്റെ വക ആയിരുന്നു ഗോൾ. ബിപിൻ കൊടുത്ത മനോഹരമായ വൺ ടച്ച് ലോബ് പാസ് ഒരു ഇടം കാലൻ വോളിയിലൊടെ വിഗ്നേഷ് വലയിൽ എത്തിക്കുക ആയിരുന്നു. രണ്ടാം പകുതിയിൽ ആഡം ലെ ഫൊണ്ട്രെയാണ് മുംബൈ സിറ്റിയുടെ രണ്ടാം ഗോൾ നേടിയത്. റൗളിംഗ് ബോർഗസാണ് ആ ഗോളിന് അവസരം ഒരുക്കിയത്. ലെ ഫോണ്ട്രെയുടെ സീസണിലെ അഞ്ചാം ഗോളാണിത്.

ഹൈദരാബാദ് മികച്ച നീക്കങ്ങൾ നടത്തി എങ്കിലും ഫൈനൽ തേർഡിൽ അവർക്ക് മികവ് കാണിക്കാൻ ആയില്ല. കഴിഞ്ഞ മത്സരത്തിലെ ഹീറോ ലിസ്റ്റണെ ആദ്യ ഇലവനിൽ ഇറക്കാത്തതും ടീമിന്റെ അറ്റാക്കിനെ ബാധിച്ചു. രണ്ടാം പകുതിയിൽ ലിസ്റ്റൺ വന്നു എങ്കിലും അപ്പോഴേക്ക് മത്സരം കൈവിട്ടു പോയിരുന്നു. ഏഴു മത്സരങ്ങളിൽ നിന്ന് 16 പോയ്യിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് മുംബൈ സിറ്റി. സീസണിലെ ആദ്യ പരാജയം നേരിട്ട ഹൈദരാബാദ് സിറ്റി ആറാം സ്ഥാനത്താണ് ഉള്ളത്.

Advertisement