കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രധാന താരമായ സഹൽ അബ്ദുൽ സമദ് ക്ലബ് വിടും എന്ന് ഉറപ്പാകുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഓഫർ സമർപ്പിച്ച ഓഫർ ബ്ലാസ്റ്റേഴ്സ് സ്വീകരിക്കാൻ ഒരുങ്ങുകയാണെന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. മോഹൻ ബഗാൻ 2.5 കോടിയും ഒപ്പം ഒരു താരത്തെയും കേരള ബ്ലാസ്റ്റേഴ്സിനായി ഓഫർ ചെയ്തതായാണ് റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ ഫീ ആകും ഇത്. മോഹൻ ബഗാൻ മാത്രമല്ല ബഗാനുൾപ്പെടെ നാലു പ്രധാന ക്ലബുകൾ സഹലിനായി രംഗത്ത് ഉണ്ടായിരുന്നു.
നല്ല ഓഫർ ആണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ക്ലബുകളുമായി ചർച്ചകൾ നടത്തും എന്ന് ക്ലബ് നേരത്തെ സൂചന നൽകിയിരുന്നു. എ ഐ എഫ് എഫിൽ നിന്ന് പിഴ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെ ആണ് കടന്നു പോകുന്നത്. മോഹൻ ബഗാൻ, ബെംഗളൂരു എഫ് സി, മുംബൈ സിറ്റി,ചെന്നൈയിൻ എന്നീ ക്ലബുകളാണ് സഹലിനായി രംഗത്ത് വന്നത്. 2025വരെയുള്ള കരാർ സഹലിന് കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ട്.
26കാരനായ സഹൽ കേരള ബ്ലാസ്റ്റേഴ്സിനായി ഐ എസ് എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം സഹലിന് അത്ര മികച്ച സീസൺ ആയിരുന്നില്ല. 2017 മുതൽ സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്.