“സഹലിനെ സഹായിക്കാൻ ആയി താൻ എന്തും ചെയ്യും” – ഷറ്റോരി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരം സഹൽ അബ്ദുൽ സമദിന്റെ വളർച്ചയ്ക്ക് സഹായിക്കാൻ വേണ്ടി താൻ എന്തിനും തയ്യാറാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. സഹലിനെ ഇന്നലെ വിങ്ങിൽ കളിപ്പിച്ചത് പരിചയസമ്പത്തിനു വേണ്ടിയാണ് എന്ന് ഷറ്റോരി പറഞ്ഞു. ഹോളണ്ടിൽ ഒക്കെ ടാലന്റുള്ള താരങ്ങളെ വിങ്ങിൽ കളിപ്പിച്ചാണ് വളർത്തുക ഷറ്റോരി പറഞ്ഞു.

വിങ്ങിൽ കളിപ്പിച്ചാൽ യുവ താരങ്ങൾക്ക് പെട്ടെന്ന് പലതും പഠിക്കാൻ ആകും. മധ്യനിരയിൽ കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നും ഷറ്റോരി പറഞ്ഞു. സഹൽ ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹൽ വലിയ താരമായി മാറും എന്നും അതിനു സമയം എടുക്കും എന്നും ഷറ്റോരി പറഞ്ഞു.