സിറ്റിയെ വിലക്കിയതിൽ സങ്കടമുണ്ട് എന്ന് ക്ലോപ്പ്

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയതിൽ വിഷമം ഉണ്ട് എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. പെപ് ഗ്വാർഡിയോളയുടെയും ടീമിനും തന്റെ പിന്തുണ അറിയിക്കുന്നു എന്നും ക്ലോപ്പ് പറഞ്ഞു‌. ഫൈനാൻഷ്യൽ ഫെയർ പ്ലേ ലംഘിച്ചതിനാൽ ആണ് സിറ്റി വിലക്ക് നേരിടുന്നത്. സിറ്റിയുടെ വിലക്കിനെ കുറിച്ച് താൻ അധികം അഭിപ്രായം പറയുന്നില്ല എന്ന് ക്ലോപ്പ് പറഞ്ഞു. എന്നാൽ സിറ്റിയുടെ ഈ അവസ്ഥ എളുപ്പമല്ല എന്നും ക്ലോപ്പ് പറഞ്ഞു.

സിറ്റിയുടെ ടീമിന്റെ ഫുട്ബോളിനെ കുറിച്ച് മാത്രമെ തനിക്ക് അഭിപ്രായമുള്ളൂ എന്നും സിറ്റിയും പെപും അവസാന വർഷങ്ങളിൽ പകരം വെക്കാനില്ലാത്ത ഫുട്ബോൾ ആണ് കളിച്ചത് എന്നും ലിവർപൂൾ പരിശീലകൻ ക്ലോപ്പ് പറഞ്ഞു. കഴിഞ്ഞ സീസണിൽ ലിവർപൂളിനേക്കാൽ ഒരു പോയന്റ് അധികം നേടിയാണ് സിറ്റി പ്രീമിയർ ലീഗ് കിരീടം അണിഞ്ഞിരുന്നത്.

Advertisement