അമേരിക്കയിലെ ഓഫറുകൾ നിരസിച്ചു, ഇനിയേസ്റ്റ ജപ്പാനിൽ തന്നെ തുടരും

സ്പാനിഷ് ഇതിഹാസം ഇനിയേസ്റ്റ ജപ്പാനിൽ തന്നെ തുടരും. അമേരിക്കൻ ക്ലബുകളായ എൽ എ ഗാലക്സി, ഇന്റർ മിയാമി, സിയാറ്റിൽ സൗണ്ടേഴ്സ് എന്നി ക്ലബുകൾ വലിയ ഓഫറുകൾ മുന്നിൽ വെച്ചിട്ടും ആ ഓഫറുകൾ ഇനിയേസ്റ്റ നിരസിച്ചു എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തന്റെ ക്ലബായ വിസെൽ കോബെയിൽ തന്റെ കരാർ പൂർത്തിയാക്കേണ്ടതുണ്ട് എന്നതാണ് ഇനിയേസ്റ്റ മറ്റു ഓഫറുകൾ പരിഗണിക്കാതിരിക്കാൻ കാരണം.

ബാഴ്സലോണ വിട്ട് കഴിഞ്ഞ സീസണിൽ ആയിരുന്നു ജപ്പാൻ ക്ലബായ കോബെയിൽ ഇനിയേസ്റ്റ എത്തിയത്. ഇതിനു മുമ്പ് കരിയറിൽ ബാഴ്സലോണയിൽ മാത്രം കളിച്ച താരമായിരുന്നു ഇനിയേസ്റ്റ.

Previous articleപ്രീമിയർ ലീഗ് വിജയങ്ങളിൽ പെപ് ഗ്വാർഡിയോളക്ക് റെക്കോർഡ്
Next article“സഹലിനെ മികച്ച കളിക്കാരൻ ആക്കാൻ ഏറ്റവും അനുയോജ്യൻ താൻ തന്നെ” – ഷറ്റോരി