കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പർ സച്ചിൻ സുരേഷ് ദീർഘകാലം പുറത്തിരിക്കും എന്ന് റിപ്പോർട്ടുകൾ. അവസാന മത്സരത്തിൽ ചെന്നൈയിനെ നേരിടുന്നതിനിടയിൽ ആയിരുന്നു സച്ചിൻ സുരേഷിനു പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു സച്ചിന് പരിക്കേറ്റത്. താരത്തെ അന്ന് ഉടൻ തന്നെ സബ് ചെയ്തിരുന്നു. പകരം കരൺജിത് കളത്തിൽ ഇറങ്ങി.
സച്ചിന് ഷോൾഡർ ഇഞ്ച്വറിയാണ്. താരത്തിന്റെ ഷോൾഡർ ഇഞ്ച്വറി മാറാൻ ശസ്ത്രക്രിയ ആവശ്യമായി വരും എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ താരം രണ്ട് മാസം എങ്കിലും പുറത്തിരിക്കും. ഈ സമയത് കരൺജിത് വല കാക്കേണ്ടി വരും. ഇപ്പോൾ തന്നെ ബ്ലാസ്റ്റേഴ്സിന്റെ ലൂണ, പെപ്ര, ദിമി, ലെസ്കോവിച് എന്നീ പ്രധാന താരങ്ങൾ പരുക്ക് കാരണം പുറത്താണ്.
🚨🎖️Sachin Suresh is expected to undergo surgery for the injury suffered against Chennaiyin FC, he will be sidelined for a longer recovery period. @90ndstoppage #KBFC pic.twitter.com/rgjkFO111n
— KBFC XTRA (@kbfcxtra) February 19, 2024