എഫ് സി ഗോവയുടെ ആൽബെർടോ നൊഗുവേരയെ മുംബൈ സിറ്റി സ്വന്തമാക്കി

എഫ് സി ഗോവയുടെ ഒരു താരം കൂടെ ക്ലബ് വിട്ടു. സ്പാനിഷ് മിഡ്ഫീൽഡറായ ആൽബെർടോ നൊഗേര ആണ് എഫ് സി ഗോവ വിട്ടിരിക്കുന്നത്. താരം മുംബൈ സിറ്റിയിലേക്ക് ആണ് പോയിരിക്കുന്നത്‌. മുംബൈ ക്ലബുമായി രണ്ടു വർഷത്തെ കരാറിലാണ് ആൽബെർടോ എത്തുന്നത്. അവസാന രണ്ടു സീസണുകളായി എഫ് സി ഗോവയ്ക്ക് ഒപ്പം ആയിരുന്നു നൊഗേര. രണ്ട് സീസണുകളിലായി 39 മത്സരങ്ങൾ കളിച്ച താരം 4 ഗോളും 11 അസിസ്റ്റും ഗോവക്ക് സംഭാവന ചെയ്തിരുന്നു.
20220601 102532

മുമ്പ് അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരമാണ്. അത്ലറ്റിക്കോ മാഡ്രിഡ് സി ടീമിനായും ബി ടീമിനായും ഒപ്പം സീനിയർ ടീമിനായും ആൽബെർട്ടോ കളിച്ചിട്ടുണ്ട്.

ലാലിഗ ക്ലബായ ഗെറ്റഫെയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ്. ഇംഗ്ലണ്ടിൽ ബ്ലാക്ക്പൂൾ ക്ലബിനായും കളിച്ചിട്ടുണ്ട്. അവസാന വർഷങ്ങളിൽ സ്പാനിഷ് ക്ലബുകളായ ലോർക, നുമാൻസിയ, റേസിംഗ് സാന്റന്റർ എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്.