റോയ് കൃഷ്ണയും എ ടി കെ മോഹൻ ബഗാൻ വിട്ടു, ഔദ്യോഗിക പ്രഖ്യാപനം വന്നു

20220603 162937

ഐ എസ് എൽ ക്ലബായ എ ടി കെ മോഹൻ ബഗാന്റെ അറ്റാക്കിലെ പ്രധാന താരമായ റോയ് കൃഷ്ണ ക്ലബ് വിട്ടു. റോയ് കൃഷ്ണ കരാർ അവസാനിച്ചതിനാൽ ക്ലബ് വിടുക ആണെന്ന് മോഹൻ ബഗാൻ ഇന്ന് പറഞ്ഞു. റോയ് കൃഷ്ണയ്ക്ക് ഭാവിയിലേക്ക് ആശംസകളും ക്ലബ് നേർന്നു.

നേരത്തെ ഡേവിഡ് വില്യംസും ക്ലബ് വിടും എന്ന് അറിയിച്ചിരുന്നു. റോയ് കൃഷ്ണ ഇന്ത്യ വിടാൻ ആണ് ആലോചിക്കുന്നത് എങ്കിലും റോയ് കൃഷ്ണയ്ക്ക് ആയി ഇന്ത്യൻ ക്ലബുകളും ശ്രമിക്കുന്നുണ്ട്. റോയ് കൃഷ്ണയെ സൈൻ ചെയ്യാൻ വലിയ ഒഫറുമായി ബെംഗളൂരു എഫ് സി ആണ് മുന്നിൽ ഉള്ളത്.

34കാരനായ റോയ് കൃഷ്ണ മോഹൻ ബഗാനൊപ്പം 2019-20 സീസണിൽ ഐ എസ് എൽ കിരീടം നേടിയിരുന്നു. 66 മത്സരങ്ങൾ കളിച്ച റോയ് കൃഷ്ണ 40 ഗോളുകളും 18 അസിസ്റ്റും ടീമിനായി സംഭാവന ചെയ്തിട്ടുണ്ട്.

Previous article6 വർഷത്തിനു ശേഷം ജെറി ചെന്നൈയിൻ വിട്ടു
Next articleഒറേലിയോ ബൂട്ട ഫ്രാങ്ക്ഫർടിൽ