6 വർഷത്തിനു ശേഷം ജെറി ചെന്നൈയിൻ വിട്ടു

Img 20220603 162500

അവസാന ആറു വർഷമായി ചെന്നൈയിനൊപ്പം ഉണ്ടായിരുന്ന ഡിഫൻഡർ ജെറി ലാൽറിൻസുവാല ക്ലബ് വിട്ടത്. താരം കരാർ അവസാനിച്ചതോടെ ഫ്രീ ഏജന്റായാണ് ചെന്നൈയിനിൽ നിന്ന് പോകുന്നത്. ജെറി ഇനു ഏത് ക്ലബിലേക്ക് ആകും പോകുന്നത് എന്ന് അറിയിച്ച. 23കാരനായ താരം ചെന്നൈയിനായി 103 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അവസാന സീസണുകളിൽ ജെറിക്ക് തന്റെ പഴയ മികവിൽ എത്താൻ ആയുരുന്നില്ല.

2016ൽ ഐ എസ് എൽ എമേർജിങ് പ്ലയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരം ഒരു ഐ എസ് എൽ കിരീടം ചെന്നൈയിന് ഒപ്പം നേടിയിട്ടുണ്ട്. എ ഐ എഫ് എഫ് എലീറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരം മുമ്പ് ഇന്ത്യക്ക് ആയും കളിച്ചിട്ടുണ്ട്. ലോണിൽ ഡി എസ് ജി ശിവജിയൻസിനായി ഐലീഗിലും കളിച്ചിരുന്നു‌

Previous article9 റൺസ് ലീഡ് മാത്രം നേടി ഇംഗ്ലണ്ട്, സൗത്തിയ്ക്ക് നാല് വിക്കറ്റ്
Next articleറോയ് കൃഷ്ണയും എ ടി കെ മോഹൻ ബഗാൻ വിട്ടു, ഔദ്യോഗിക പ്രഖ്യാപനം വന്നു