റൗളിൻ ബോർഗസ് ഈ സീസണിൽ ഇനി കളിക്കില്ല, മുംബൈ സിറ്റിയുടെ ദുരിതം തുടരുന്നു

20220113 170130

മുംബൈ സിറ്റി എഫ്‌സി മിഡ്‌ഫീൽഡർ റൗളിൻ ബോർഗെസിന് ഈ സീസൺ പൂർണ്ണമായും നഷ്ടപ്പെടും. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) 2021-22 കാമ്പെയ്‌നിന്റെ ബാക്കി ഭാഗങ്ങളിൽ താരം ഉണ്ടാകില്ല എന്ന് നിലവിൽർ ചാമ്പ്യന്മാർ വ്യാഴാഴ്ച അവരുടെ വെബ്‌സൈറ്റിൽ ഒരു പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.

“വൈസ് ക്യാപ്റ്റൻ റൗളിൻ ബോർഗെസിന്റെ കാൽമുട്ടിന് പരിക്ക് മാറിയില എന്നും 2021-22 സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്നും മുംബൈ സിറ്റിക്ക് സ്ഥിരീകരിക്കാൻ കഴിയും. 29 കാരനായ മിഡ്ഫീൽഡർ സുഖം പ്രാപിക്കുകയും ക്ലബ്ബിനൊപ്പം തന്റെ പുനരധിവാസം തുടരുകയും ചെയ്യും. ” ക്ലബ്ബിന്റെ പ്രസ്താവനയിൽ പറയുന്നു.

.“റൗളിൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞങ്ങൾ ആശംസിക്കുന്നു, അദ്ദേഹത്ത്ർ ഉടൻ കളിക്കളത്തിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നും പ്രസ്താവന പറയുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ നേരിടാൻ ഒരുങ്ങുന്ന മുംബൈ സിറ്റിക്ക് വലിയ തിരിച്ചടിയാകും ഇത്.

Previous articleകോഹ്ലിയും പന്തും പൊരുതുന്നു
Next article“ഖത്തർ ലോകകപ്പ് കാണില്ല, ഒരുപാട് ആൾക്കാരുടെ ജീവൻ എടുത്തത് മറക്കരുത്” – കാന്റോണ