“ഖത്തർ ലോകകപ്പ് കാണില്ല, ഒരുപാട് ആൾക്കാരുടെ ജീവൻ എടുത്തത് മറക്കരുത്” – കാന്റോണ

20220113 174613

ഖത്തർ ലോകകപ്പിനെ വിമർശിച്ച് എറിക് കാന്റോണ രംഗത്ത്. ഖത്തർ ലോകകപ്പ് താൻ കാണില്ല എന്നും ഇങ്ങനെ ഒരു ലോകകപ്പിന് അംഗീകാരം കൊടുത്തത് ഇനിയും തനിക്ക് വിശ്വസിക്കാൻ ആകുന്നില്ല എന്നും കാന്റോണ പറഞ്ഞു. ഒരുപാട് പേരുടെ ജീവൻ ആണ് ഖത്തർ ലോകകപ്പിനായുള്ള ഒരുക്കത്തിൽ നഷ്ടമായത്. ആയിരക്കണക്കിന് ആൾക്കാർക്ക് ആണ് സ്റ്റേഡിയങ്ങൾ പണിയുമ്പോൾ ജീവൻ നഷ്ടമായത്. ഒരു മനുഷ്യത്വവും കണ്ടില്ല. എന്നിട്ടും ഈ ലോകകപ്പ് എല്ലാവരും ആഘോഷിക്കാൻ പോവുകയാണ്. കാന്റോണ പറഞ്ഞു.Images

തനിക്ക് ഇത് അംഗീകരിക്കാൻ ആവില്ല. ഫുട്ബോൾ സുന്ദരമായ കാര്യമാണ്. അവിടെ മാത്രമാണ് എല്ലാവർക്കും അവസരം ലഭിക്കുന്നത്. അത് മാറി പണം മാത്രം ആണ് വലുത് എന്ന് തെളിയിക്കുന്നതാണ് ഖത്തർ ലോകകപ്പ് എന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പറഞ്ഞു.

Previous articleറൗളിൻ ബോർഗസ് ഈ സീസണിൽ ഇനി കളിക്കില്ല, മുംബൈ സിറ്റിയുടെ ദുരിതം തുടരുന്നു
Next articleസന്തോഷ് ട്രോഫി ; സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്നു