പോർച്ചുഗൽ ഹീറോ റിക്കാർഡോ കരേസ്മ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്

- Advertisement -

കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിൽ ഒന്നിന്റെ ഉടമയായ റിക്കാർഡോ കരേസ് ഇന്ത്യയിലേക്ക് എത്തുന്നു. പോർച്ചുഗൽ രാജ്യാന്തര താരമായ കരേസ്മയെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ ഹൈദരാബാദ് എഫ് സി സ്വന്തമാക്കും എന്നാണ് വിവരങ്ങൾ. ഹൈദരബാദ് ഉൾപ്പെടെ രണ്ട് ക്ലബുകൾ താരത്തിനു വേണ്ടി ഓഫറുകൾ സമർപ്പിച്ചിട്ടുണ്ട്. 36കാരനായ താരം പോർച്ചുഗീസ് ദേശീയ ടീമിനായി 80ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോകകപ്പിൽ ഇറാനെതിരെ കരേസ്മ നേടിയ ട്രിവേല ഗോൾ ഏറെ ശ്രദ്ധ നേടിയിരുന്നു. യൂറോ കപ്പ് നേടിയ പോർച്ചുഗൽ ടീമിലെയും പ്രധാനി ആയിരുന്നു കരെസ്മ. അവസാന സീസണിൽ തുർക്കിഷ് ക്ലബായ കസിമ്പസയിലാണ് അദ്ദേഹം കളിച്ചത്. മുമ്പ് ബാഴ്സലോണ, ഇന്റർ മിലാൻ, ചെൽസി, പോർട്ടോ എന്നിങ്ങനെ യൂറോപ്പിലെ വമ്പന്മാർക്ക് ഒക്കെ വേണ്ടി കളിച്ചിട്ടുണ്ട്. 2009ൽ ട്രെബിൾ കിരീടം നേടിയ ഇന്റർ മിലാൻ സ്ക്വാഡിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു.

Advertisement