പണമെറിഞ്ഞ് ചെൽസി, ചിൽവെൽ സ്റ്റാംഫോഡ്ബ്രിഡ്ജിലേക്ക്

- Advertisement -

ഫ്രാങ്ക് ലംപാർഡിന്റെ നമ്പർ 1 ട്രാൻസ്ഫർ ടാർഗറ്റിനെ തന്നെ ചെൽസി സ്വന്തമാക്കുന്നു. ലെസ്റ്റർ സിറ്റിയുടെ ഇംഗ്ലീഷ് ലെഫ്റ്റ് ബാക്ക് ബെൻ ചിൽവെൽ വരും ദിവസങ്ങളിൽ ചെൽസിയുമായി കരാർ ഒപ്പിട്ടേക്കും. ഏതാണ്ട് 50 മില്യൺ പൗണ്ടിന്റെ കരാറിലാണ് താരം ലംപാർഡിന് ഒപ്പം ചേരുക എന്നാണ് പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ചെൽസി ഏറെ നാളായി ലക്ഷ്യമിട്ട താരമാണ് ചിൽവെൽ. പക്ഷെ ലെസ്റ്റർ വൻ തുക അവശ്യപ്പെട്ടതോടെ ചെൽസി മറ്റു താരങ്ങളെയും പരിഗണിച്ചിരുന്നു. പക്ഷെ ലംപാർഡ് ആദ്യ പരിഗണന നൽകിയ താരം തന്നെ ഒടുവിൽ ചെൽസിയിലിലേക്ക് എത്തിയേക്കും. ചിൽവെൽ എത്തിയാൽ എമേഴ്സനെ ചെൽസി വിൽക്കും. തരത്തിനായി ഇറ്റാലിയൻ ക്ലബ്ബുകൾ രംഗത്തുണ്ട്.

Advertisement