വൻ വിപ്ലവത്തിന് ഒരുങ്ങി പിർലോ, രണ്ട് താരങ്ങളുടെ കരാർ റദ്ദാക്കും

- Advertisement -

യുവന്റസ് താരങ്ങളായ ഗോൺസാലോ ഹിഗ്വയ്ൻ, സമി ഖദീര എന്നിവരുടെ കരാർ ക്ലബ്ബ് റദ്ദാക്കിയേക്കും. ഇരുവരും പുതിയ പരിശീലകൻ ആന്ദ്രേ പിർലോയുടെ ഭാവി പദ്ധതികളിൽ ഇടം ഉണ്ടാകില്ല എന്ന് ഉറപ്പായി. ഇരുവരുടെയും കരാറിൽ 1 വർഷം ബാക്കി ഉണ്ടെങ്കിലും നഷ്ടപരിഹാരം നൽകി കരാർ റദ്ദാക്കാൻ ആണ് ക്ലബ്ബിന്റെ തീരുമാനം. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടൻ വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ.

2016 മുതൽ യുവന്റസ് താരമാണ് ഹിഗ്വയ്ൻ. 2015 ൽ യുവന്റസിൽ എത്തിയ ഖദീര ജർമ്മൻ ദേശീയ താരമാണ്. ഖദീര ഫ്രീ ട്രാൻസ്ഫറിൽ ആണ് യുവന്റസിൽ എത്തിയത് എങ്കിൽ ഹിഗ്വയ്നെ 90 മില്യൺ യൂറോ നൽകിയാണ് യുവന്റസ് നപോളിയിൽ നിന്ന് വാങ്ങിയത്.

 

Advertisement