വീണ്ടും പൂനെക്കെതിരെ ആളിക്കത്തി സുനിൽ ഛേത്രി

- Advertisement -

പൂനെയിൽ വെച്ച് നടക്കുന്ന പൂനെ സിറ്റിയും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ ബെംഗളൂരു എതിരില്ലാത്ത രണ്ടു ഗോളിന് മുന്നിൽ. കളിയുടെ അവസാന അഞ്ചു മിനുട്ടിൽ സുനിൽ ഛേത്രി നേടിയ ഇരട്ട ഗോളിലാണ് ബെംഗളൂരു എഫ് സി കളിയിൽ ആധിപത്യം ഉറപ്പിച്ചത്.

40ആം മിനുട്ടിൽ ഉദാന്തയുടെ പാസിൽ ഒരു സുവർണ്ണാവസരം സുനിൽ ഛേത്രി നഷ്ടപ്പെടുത്തിയിരുന്നു. അതിന് കമന്റേന്ററുകൾ ഛേത്രിയെ വിമർശിച്ച് തുടങ്ങുകയായിരുന്നു. ആ വിമരശനം പൂർത്തിയാക്കും മുമ്പ് തന്നെ രണ്ടു ഗോളുകളുമായി ഛേത്രി അവരുടെ വായടപ്പിച്ചു. 41ആം മിനുട്ടിൽ ദിമാസ ദെൽഗാഡോയുടെ ഒരു ലോംഗ് പാസിൽ നിന്നായിരുന്ന്യ് ഛേത്രിയുടെ ആദ്യ ഗോൾ.

രണ്ട് മിനുട്ടിനു ശേഷം മികുവിന്റെ പാസിൽ നിന്ന് ഛേത്രി രണ്ടാം ഗോളും നേടി. ഛേത്രിയുടെ പൂനെ സിറ്റിക്കെതിരായ ആറാം ഗോളായിരുന്നു ഇത്. അഞ്ച് മത്സരങ്ങളിൽ നിന്നാണ് പൂനെ സിറ്റിക്ക് എതിരെ ഛേത്രി ആറു ഗോളുകൾ നേടിയത്.

Advertisement