പ്രത്യേക കാരണമില്ല, യുവന്റസിനെതിരെ സാഞ്ചസ് കളിക്കില്ല

- Advertisement -

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ശക്തരായ യുവന്റസിനെതിരെ കളിക്കാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ അലെക്സി സാഞ്ചസ് ഉണ്ടാവില്ല. പരിക്ക് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എങ്കിലും താരം കളിക്കില്ല എന്ന് യുനൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോ സ്ഥിതീകരിച്ചു.

പ്രീമിയർ ലീഗിൽ ചെൽസിക്കെതിരെ അവസാന മിനുറ്റുകളിൽ പകരക്കാരനായി മാത്രമാണ് സാഞ്ചസ് ഇറങ്ങിയത്. ഈ സീസണിൽ തീർത്തും നിറം മങ്ങിയ താരത്തിന് പലപ്പോഴും പകരക്കാരുടെ ഇടയിലാണ് സ്ഥാനം. ഇതോടെ താരം ക്ലബ്ബ് വിട്ടേക്കും എന്ന വാർത്തകളും സജീവമാണ്.

Advertisement