നിഷു കുമാറിന്റെ ലോംഗ് റേഞ്ചറിൽ ബെംഗളൂരു മുന്നിൽ

ബെംഗളൂരു എഫ് സിയും ജംഷദ്പൂരും തമ്മിലുള്ള മത്സരം ആദ്യ പകുതി കഴിയുമ്പോൾ ബെംഗളൂരു ഒരു ഗോളിന് മുന്നിൽ. നിഷു കുമാറിന്റെ ഒരു സുന്ദർ ഗോളിൽ ആയിരുന്നു ബെംഗളൂരു ലീഡ് എടുത്തത്. ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ ആയിരുന്നു ബെംഗളൂരുവിന്റെ ഗോൾ. ഒരു ഹാഫ് വോളിയിലൂടെ ബോക്സിന് പുറത്ത് നിന്നായിരുന്നു നിഷുവിന്റെ സ്ട്രൈക്ക്.

ജംഷദ്പൂരിനായി സൂപ്പർ താരം ടിം കാഹിലിന്റെ അരങ്ങേറ്റം കാണാൻ ഇന്ന് കഴിഞ്ഞു. പക്ഷെ കാര്യമായി മത്സരത്തെ സ്വാധീനിക്കാൻ ടിം കാഹിലിന് ആദ്യ പകുതിയിൽ ആയില്ല. സ്കോർ നില പോലെ ഹോം ടീമായ ബെംഗളൂരു തന്നെ ആണ് കുറച്ചെങ്കിലും ആദ്യ പകുതിയിൽ മികച്ചു നിന്നത്. എങ്കിലും ക്ലിയർ ഗോളവസരങ്ങൾ ഒന്നും ബെംഗളൂരുവും സൃഷ്ടിച്ചില്ല.

Previous articleഏഷ്യന്‍ ചാമ്പ്യന്മാരായി ഇന്ത്യ, ശ്രീലങ്കയെ തകര്‍ത്തത് 144 റണ്‍സിനു
Next articleU-16 ഏഷ്യാകപ്പ് ജപ്പാന് സ്വന്തം