U-16 ഏഷ്യാകപ്പ് ജപ്പാന് സ്വന്തം

- Advertisement -

മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പ് ജപ്പാന്റെ യുവനിര സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ താജികിസ്താനെ പരാജയപ്പെടുത്തി ആണ് ജപ്പാൻ കിരീടം നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജപ്പാന്റെ വിജയം‌. കളിയുടെ 63ആം മിനുട്ടിൽ നിഷികാവയാണ് ജപ്പാന്റെ വിജയ ഗോൾ നേടിയത്. ഓസ്ട്രേലിയയെ സെമിയിൽ വീഴ്ത്തിയാണ് ജപ്പാൻ ഫൈനലിൽ എത്തിയത്.

ജപ്പാന്റെ മൂന്നാം അണ്ടർ 16 കിരീടമാണിത്. താജികിസ്ഥാന്റെ ഫൈനലിലേക്കുള്ള ചരിത്ര കുതിപ്പിനും ഇന്നത്തെ ഫൈനൽ അവസാനം കുറിച്ചു. സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ അട്ടിമറിച്ചും ക്വർട്ടറിൽ ഉത്തര കൊറിയ അട്ടിമറിച്ചും ആയിരുന്നു താജികിസ്താൻ മലേഷ്യയിലെ കുതിപ്പ്.

Advertisement