ജയം തുടർന്ന് മുംബൈ സിറ്റി, ലീഗിൽ രണ്ടാമത്

- Advertisement -

ഐ എസ് എല്ലിലെ തങ്ങളുടെ തകർപ്പൻ ഫോം മുംബൈ സിറ്റി തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈ ഇന്ന് വിജയിച്ചത്. അവസാന ആറു മത്സരങ്ങളിലെ മുംബൈയുടെ അഞ്ചാം ജയമാണിത്. അവസാന ആറു മത്സങ്ങളിൽ അഞ്ചു ക്ലീൻ ഷീറ്റും മുംബൈ സ്വന്തമാക്കിയിട്ടുണ്ട്.

കളിയിൽ ആദ്യ പകുതിൽ രെയ്നർ ഫെർണാണ്ടസിന്റെ മികച്ചൊരു ഗ്രൗണ്ടർ ആണ് മുംബൈക്ക് ലീഡ് നേടിക്കൊടുത്തത്. റെയ്നർ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഗോൾ നേടുന്നത്. രണ്ടാം പകുതിയിൽ മോഡു സോഗുവിന്റെ ഹെഡർ മുബൈക്ക് രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു. സോഗുവിന്റെ ലീഗിലെ നാലാം ഗോളാണിത്.

ജയത്തോടെ മുംബൈ സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഇന്നും കൂടെ പരാജയപ്പെട്ടതോടെ ചെന്നയിൻ ഇനി പ്ലേ ഓഫിൽ എത്തില്ല എന്ന് ഉറപ്പുമായി.

Advertisement