ബെയ്സ് പെരുമ്പാവൂരിന് ആദ്യ തോൽവി സമ്മാനിച്ച് എടപ്പയിൽ ഫ്ലോറിംഗ്സ് സബാൻ കോട്ടക്കൽ

ഇന്ന് മമ്പാട് അഖിലേന്ത്യാ സെവൻസിൽ നടന്ന പോരാട്ടത്തിൽ എടപ്പയിൽ ഫ്ലോറിംഗ് സബാൻ കോട്ടക്കലിന് വിജയം. ഇന്ന് ബെയ്സ് പെരുമ്പാവൂരിനെ നേരിട്ട സബാൻ കോട്ടക്കൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. സബാൻ കോട്ടക്കലിനായി ബ്രൂസും ബെഞ്ചമിനുമാണ് ഗോളുകൾ നേടിയത്. ബെയ്സിനായി ഇസ്മായീലും ഗോൾ നേടി. ബെയ്സ് പെരുമ്പാവൂരിന്റെ സീസണിലെ ആദ്യ തോൽവി ആണിത്.

നാളെ മമ്പാടിന്റെ മൈതാനത്ത് നടക്കുന്ന പോരാട്ടത്തിൽ കെ ആർ എസ് കോഴിക്കോട് ഫ്രണ്ട്സ് മമ്പാടുമായി ഏറ്റുമുട്ടും.