മാറ്റമില്ലാതെ കേരള ബ്ലാസ്റ്റേഴ്‌സ്, ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ

ഡൽഹി ഡൈനാമോസ് – കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പകുതി പിന്നിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് പിന്നിൽ. ജിയാനി ആണ് ഡൈനാമോസിന്റെ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഉടനീളം നിരാശപ്പെടുത്തുന്ന പ്രകടനം ആണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്.

ബ്ലാസ്റ്റേറ്റെഴ്‌സിന്റെ മേൽ വ്യക്തമായ ആധിപത്യത്തോടെയാണ് ഡൈനാമോസ് ആദ്യ പകുതി അവസാനിപ്പിച്ചത്. 13 ഷോട്ടുകൾ ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റിലേക്ക് ഡൈനാമോസ് പായിച്ചപ്പോൾ ഒരൊറ്റ ഷോട്ട് എടുക്കാൻ പോലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കായില്ല. 24ആം മിനിറ്റിൽ ജിയാനി ആണ് ഡൈനാമോസിന് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം മികച്ച ഒരു അവസരം ജിങ്കനു ലഭിച്ചു എങ്കിലും മുതലാക്കാനായില്ല.

Previous articleപോലീസ് ഫുട്‌ബോള്‍: സിഐഎസ്എഫും സിആര്‍പിഎഫും പ്രീക്വാര്‍ട്ടറില്‍
Next articleമലപ്പുറം കാണികളുടെ കമ്മന്റുകള്‍ ആസ്വദിച്ച് ഗോളടി വീരന്മാര്‍