ധീരജ് കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു, ആദ്യ പകുതി സമനിലയിൽ

- Advertisement -

നീണ്ട ഇടവേളയ്ക്ക് ശേഷം ഐ എസ് എൽ തിരിച്ചെത്തിയിട്ടും കേരള ബ്ലാസ്റ്റേഴ്സിന് വലിയ മാറ്റമില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും എ ടി കെ കൊൽക്കത്തയും ഗോൾ രഹിത സമനിലയിലാണ്. ധീരജ് സിംഗിന്റെ മികച്ചൊരു സേവ് ഇല്ലായിരുന്നു എങ്കിൽ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ ആയിരുന്നേനെ.

നെലോ വിംഗാഡയുടെ കേരള ബ്ലാസ്റ്റേഴ്സ് പന്ത് കൈവശം വെച്ച് കളിക്കുന്നുണ്ട് എങ്കിലും കാര്യമായ ഫൈനൽ ബോളുകൾ ഉണ്ടാക്കാൻ ആദ്യ പകുതിയിൽ ആയില്ല. ആകെ ഒരു നല്ല ഗോൾ ശ്രമം മാത്രമേ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഉണ്ടായുള്ളൂ. പൊപ്ലാനികിന്റെ ഹെഡറിൽ നിന്നായിരുന്നു ആ ഷോട്ട്.

കളിയുടെ ആദ്യ പകുതി അവസാനിക്കാൻ ആകുമ്പോൾ ആയിരുന്നു ധീരജിന്റെ സേവ് വന്നത്. എഡിഗാർസിയുടെ ഒരു ഗോൾ എന്നുറച്ച ഷോട്ട് ഒരു ഡൈവിംഗ് സേവിലൂടെയാണ് ധീരജ് രക്ഷപ്പെടുത്തിയത്.

Advertisement