ജംഷദ്പൂരിൽ ആദ്യ പകുതിയിൽ തന്നെ രണ്ടടി വാങ്ങി കേരള ബ്ലാസ്റ്റേഴ്സ്

- Advertisement -

ജംഷദ്പൂരിൽ കേരള ബ്ലാസ്റ്റേഴ്സ് തകർന്ന് അടിയുകയാണ്. ജംഷദ്പൂരിനെതിരായ ആദ്യ പകുതി അവസാനിക്കുമ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിറകിലാണ് കേരള ബ്ലാസ്റ്റേഴ്സ്. തുടക്കത്തിൽ മൂന്നാം മിനുട്ടിൽ തന്നെ ഗോൾ വഴങ്ങിയ കേരളം ആ ഷോക്കിൽ നിന്ന് കരകയറിയെ ഇല്ല. ഈ സീസണിൽ കേരളത്തിൽ നിന്ന് കണ്ട ഏറ്റവും മോശം ഫുട്ബോൾ ആണ് ആദ്യ പകുതിയിൽ ജംഷദ്പൂരിൽ കണ്ടത്.

കളിയിടെ മൂന്നാം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്ന് ടിം കാഹിലാണ് ജംഷദ്പൂരിന്റെ ആദ്യ ഗോൾ നേടിയത്. ഓസ്ട്രേലിയൻ ഇതിഹാസത്തിന്റെ ആദ്യ ഐ എസ് എൽ ഗോളായിരുന്നു ഇത്. ഗോളടിച്ച് തന്റെ ക്ലാസിക് ബോക്സിംഗ് സെലിബ്രേഷനും കാഹിൽ നടത്തി. കളിയിൽ ആ ഗോളിന് ശേഷം എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് കേരളം ചെയ്തത്. മൂന്ന് പാസ്കൾ ഒരുമിച്ച് നൽകാൻ വരെ കേരളത്തിനായില്ല.

നിരവധി മിസ്പാസുകളും ബാക്ക് പാസുകളു സൈഡ് പാസുകളും അല്ലാതെ ഒന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളിൽ നിന്ന് വന്നില്ല. ഒരു ഷോട്ട് ഉതിർക്കാൻ വരെ ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്സിനായില്ല. കേരളം മോശമായി തുടരുന്നതിനിടെ 31ആം മിനുട്ടിൽ സൂസൈരാജ് ജംഷദ്പൂരിന്റെ രണ്ടാം ഗോളും നേടി. തമിഴ്നാട്ടുകാരനായി സൂസൈരാജിന്റെ ഐ എസ് എൽ ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Advertisement