താൻ എക്കാലത്തെയും മികച്ച ഫുട്ബോളറിൽ ഒരാൾ എന്ന് റൊണാൾഡോ

- Advertisement -

താൻ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ മുമ്പും ഇത് പറഞ്ഞിട്ടുണ്ട്, പക്ഷെ എനിക്ക് അറിയാം ഞാൻ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങൾക്ക് ഒപ്പമാണെന്ന്. പക്ഷെ അത് തന്നെ പിറകോട്ട് അടിക്കില്ല. തനിക്ക് ഇനിയും മികച്ചതാകണം എന്നും റൊണാൾഡോ പറഞ്ഞു.

ആറാം ബാലൻ ഡിയോറിനോട് തനിക്ക് ലഭിക്കുമോ എന്ന് അറിയില്ല. പക്ഷെ അതിന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. താൻ അത് അർഹിക്കുന്നുണ്ട് എന്നും റൊണാൾഡോ പറഞ്ഞു. യുവന്റസിലേക്കുള്ള തന്റെ വരവ് മികച്ച തീരുമാനം തന്നെയാണ്. റയലിലെ 9 വർഷം മികച്ചതായിരുന്നു എന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

Advertisement