ഈസ്റ്റ് ഇന്ത്യൻ ഡെർബിയുടെ ആദ്യ പകുതി ഗോളില്ല

ഇന്ത്യൻ സൂപ്പർ ലീഗിലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് – എടികെ പോരാട്ടം സമനിലയിൽ. ഇന്ന് ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ഗോളടിച്ചിട്ടില്ല. ഈസ്റ്റ് ഇന്ത്യൻ ഡെർബിയിൽ കൂടുതൽ സമയം പന്ത് കൈവശം വെക്കാൻ നോർത്ത് ഈസ്റ്റിനു സാധിച്ചെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല.

ഇരു ടീമുകളും ആക്രമിച്ചാണ് തുടങ്ങിയതെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. എടികെയുടെ ആക്രമണ നിര ഇടയ്ക്കിടയ്ക്ക് നോർത്ത് ഈസ്റ്റിനെ പരീക്ഷിച്ച് കൊണ്ടിരുന്നുവെങ്കിലും ഗോൾ അകന്നു നിന്നു. ലീഗിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്താൻ ഒരു ജയം നോർത്ത് ഈസ്റ്റിനു അനിവാര്യമാണ്. അതെ സമയം പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം എടികെയ്ക്ക് ആവശ്യമാണ്.