ലിവർപൂളിന് മുന്നിൽ തകർന്ന് ബേൺമൗത്ത്; ഹാട്രിക്കോടെ സലാ

പ്രീമിയർ ലീഗ് ടേബിളിൽ ലിവർപൂൾ ഒന്നാമത്. ഇന്ന് നടന്ന മത്സരത്തിൽ ബേൺമൗത്തിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചാണ് ലിവർപൂൾ ഒന്നാമതെത്തിയത്. മൊസാല നേടിയ ഹാട്രിക് ഗോളിന്റെ മികവിലാണ് ലിവർപൂൾ വിജയം കണ്ടത്.

25, 48, 77 മിനിറ്റുകളിൽ ആയിരുന്നു മൊസാല ഗോളുകൾ നേടിയത്. ഇതോടെ ലൂയിസ് സുവരസിന് ശേഷം എവേ ഹാട്രിക് നേടുന്ന ആദ്യത്തെ ലിവർപൂൾ താരമായി മൊഹമ്മദ് സലാ. 68ആം മിനിറ്റിൽ സ്റ്റിവ് കുകിന്റെ സെല്ഫ് ഗോൾ കൂടെ പിറന്നതോടെ ലിവർപൂൾ പട്ടിക പൂർത്തിയായി.

വിജയത്തോടെ ലിവർപൂൾ സിറ്റിയെ മറികടന്ന് ലീഗ് പട്ടികയിൽ ഒന്നാമതെത്തി. ലിവർപൂളിന് 42 പോയിന്റും സിറ്റിക്ക് 41 പോയിന്റുമാണ് ഉള്ളത്. ഇന്ന് രാത്രി ചെല്സിക്കെതിരെ ആണ് സിറ്റിയുടെ അടുത്ത മത്സരം.