ബെംഗളൂരു- ഗോവ പോരാട്ടം, ആദ്യ പകുതി ഗോൾ രഹിതം

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിൽ വമ്പൻ ഏറ്റുമുട്ടിയപ്പോൾ ആദ്യ പകുതി ഗോൾ രഹിതം. ബെംഗളൂരു എഫ്സി – എഫ്സി ഗോവ പോരാട്ടമാണ് ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾരഹിതമായി തുടരുന്നത്. കഴിഞ്ഞ ഫൈനലിൽ ബെംഗളൂരുവിനോട് പരാജയപ്പെട്ട് കിരീടം നഷ്ടമായ ഗോവ ഇന്ന് ജയിക്കാനൊരുങ്ങി തന്നെയാണ് കളി തുടങ്ങിയത്. ആദ്യ മിനുട്ടിൽ തന്നെ ഛേത്രി ഉദാന്ത സഖ്യം ഗോവയുടെ പ്രതിരോധത്തെ വിറപ്പിച്ച് തുടങ്ങി. ഐഎസ്എല്ലിലെ ടൈറ്റൻസ് തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ ഇനിയൊരു ഗോളിനായുള്ള കാത്തിരിപ്പാണ് തുടരുന്നത്.

ഇത് തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു ആദ്യ പകുതിയിൽ ഗോളടിക്കാൻ പരാജയപ്പെടുന്നത്. മുഹമ്മദ് നവാസിനെയും ഗുർപ്രീത് സിംഗിനേയും പരീക്ഷിക്കാൻ ഇതുവരെ ഇരു ടീമുകളുടേയും അക്രമണനിരയ്ക്ക് സാധിച്ചിട്ടില്ല. ഗോവയുടെ ഒരു ഗോൾ ലൈൻ ക്ലിയറൻസ് ഉണ്ടായെങ്കിലും അറ്റാക്കിങ് ഫുട്ബോളിന് പേരുകേട്ട ഇരു ടീമുകൾക്കും കാര്യമായൊന്നും ആദ്യ‌പകുതിയിൽ ചെയ്യാനായൊരുന്നില്ല.

Advertisement