അവസാന മിനുട്ടിൽ പെനാൾട്ടി, ഗോവയ്ക്ക് രക്ഷ

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഗോവ ഇഞ്ചറി ടൈമിൽ രക്ഷപ്പെട്ടു. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ബെംഗളൂരു എഫ് സിയെ നേരിട്ട ഗോവ പരാജയത്തിലേക്ക് നീങ്ങുന്നതിനിടെ ഒരു പെനാൾട്ടി ആണ് അവരുടെ രക്ഷയ്ക്ക് എത്തിയത്. 1-1 എന്ന നിലയിൽ മത്സരം അവസാനിച്ചു. കഴിഞ്ഞ ഐ എസ് എൽ ഫൈനലിന്റെ ആവർത്തനമായ മത്സരത്തിൽ ഇന്ന് ഇരു ടീമുകളും വളരെ കരുതലോടെയായിരുന്നു കളിച്ചത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്. കളിയുടെ 62ആം മിനുട്ടിൽ ഉദാന്തയുടെ വകയായിരുന്നു ബെംഗളൂരുവിന്റെ ഗോൾ. ആ ഗോൾ അവർക്ക് മൂന്ന് പോയന്റ് നൽകും എന്നായിരുന്നു കരുതിയത്. പക്ഷെ കളിയുടെ ഇഞ്ച്വറി ടൈമിൽ കാര്യങ്ങൾ മാറിമറഞ്ഞു. മലയാളി താരം ആഷിക് കുരുണിയൻ ആണ് ഗോവയ്ക്ക് പെനാൾട്ടി സമ്മാനിച്ചത്.

ആ പെനാൾട്ട് ലക്ഷ്യത്തിൽ എത്തിച്ച് കോറോ സമനിക ഉറപ്പിച്ചു. ആദ്യ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഗോവയ്ക്ക് നാലു പോയന്റാണ് ഉള്ളത്. രണ്ട് സമനിലകൾ ഉള്ള ബെംഗളൂരുവിന് 2 പോയന്റ് മാത്രമേ ഉള്ളൂ.

Advertisement