ലൈൻസ്മാനെതിരെ കയ്യേറ്റ ശ്രമം, ഇറ്റലിയിൽ റിബറിയെ കാത്തിരിക്കുന്നത് വിലക്ക്

- Advertisement -

ഇറ്റലിയിൽ വിലക്കിന്റെ ഭീതിയിൽ ഫ്രാങ്ക് റിബറി. ബയേൺ മ്യൂണിക്കിന്റെ ഇതിഹാസമായ റിബറി ഇപ്പോൾ ഇറ്റാലിയൻ ക്ലബ്ബായ ഫിയോരെന്റീനയുടെ താരമാണ്. ഫിയോരെന്റീന – ലാസിയോ മത്സരശേഷം ലൈൻസ്മാനെ പിടിച്ച് തള്ളിയതാണ് റിബറിക്ക് വിനയായത്. ഫിയോരെന്റീനക്ക് അനുകൂലമായ ഒരു ഫ്രീ കിക്ക് റഫറി നൽകിയിരുന്നില്ല.

മത്സരം 1-2 ന് ലാസിയോ ജയിച്ചിരുന്നു. മത്സരശേഷമാണ് റഫറിയോടും ലൈൻസ്മാനുമായും കയർത്ത റിബറി ലൈൻസ്മാനെ പിടിച്ച് തള്ളിയത്. കടുത്ത നടപടി റിബറിക്കെതിരെ വരുമെന്നതുറപ്പാണ്. ബയേൺ ലെജന്റിന് മിനിമം മൂന്ന് മത്സരങ്ങളിൽ എങ്കിലും വിലക്ക് ഉറപ്പാണ്. ഫിയോരെന്റീനക്ക് വേണ്ടി സീരി എയിൽ മികച്ച പ്രകടനമാണ് റിബറി പുറത്തെടുത്തത്. 9 മത്സരങ്ങളിൽ നിന്നായി 2 ഗോളുകൾ അടിച്ച റിബറി 2 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു.

Advertisement